ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളി താരങ്ങള്‍; പരമ്ബര ഇന്ത്യയ്ക്കും സഞ്ജു സാംസണും ഒരുപോലെ നിര്‍ണായകം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. മലയാളി താരം സന്ദീപ് വാര്യര്‍ ടീമിലിടം നേടി. നെറ്റ് ബൗളറായി സ്‌ക്വാഡിലെത്തിയ സന്ദീപ് ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ ഒമ്ബത് താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെ 15 അംഗ ടീമില്‍ ഇടം നേടുകയായിരുന്നു.
എന്നാല്‍ നവദീപ് സെയ്‌നി പരിക്കേറ്റ് പുറത്തായതോടെയാണ് തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് സന്ദീപിന് അവസരമൊരുങ്ങിയത്. ഇന്ന് ജയിക്കുന്ന ടീം പരമ്ബര നേടും. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സഞ്ജു സാംസണ് പരമ്ബര നിര്‍ണായകമാണ്. മറ്റൊരു മലയാളി താരമായ ദേവ്ദത്തും പടിക്കലും ടീമിലുണ്ട്.