കാബൂളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

kabil malayalees

കാബൂളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കാബൂളില്‍ കുടുങ്ങിപോയ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നോര്‍ക്ക വകുപ്പിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച്‌ നോര്‍ക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കുകയും ചെയ്തു . കാബൂളില്‍ കുടുങ്ങിയ 36 പേരാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്.

ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോര്‍ക്ക സി ഇ ഒ. ബന്ധപ്പെട്ടിരുന്നു. കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് ഇപ്പോള്‍ അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോര്‍ക്ക സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്