കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കത്തിച്ച കേസ്: ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഇട്ടമ്മലിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ രണ്ട് ഇരുചക്രവാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കത്തിച്ച കേസ്: ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഇട്ടമ്മലിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ രണ്ട് ഇരുചക്രവാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

കണ്ണപുരം: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കത്തിച്ച കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ കണ്ണപുരത്തെ സയ്യദ് തലഹത്ത് (30 ) മൊട്ടമ്മല്‍ പുഞ്ചവയലിലെ സിപി മുഹമ്മദ് റാഷിദ് (26) ആരോളി മാങ്കടവ് കുന്നുബ്രത്തെ സി എച്ച്‌ മുഹമ്മദ് അനാസ് (23) കല്യാശേരി കെ കണ്ണപുരത്തെ എപി റമീസ് (24) പാപ്പിനിശ്ശേരിയിലെ ബൈത്തുല്‍ മുഹസിനസിലെ എം ബി ഫഹദ് (23) അഞ്ചാംപീടിക ചിറകുറ്റി ശിശു മന്ദിരത്തിന് സമീപത്തെ ടി കെ സജ്ഫര്‍ (33) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ വി ആര്‍ വിനീഷ് അറസ്റ്റ് ചെയ്തത്.

യുവമോര്‍ച്ച മുന്‍ മണ്ഡലം പ്രസിഡണ്ട് കണ്ണപുരം പൂങ്കാവില്‍ ആരംഭന്‍ വീട്ടില്‍ ജിജിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 13വി 44 66 നമ്ബറുള്ള ബുള്ളറ്റും സഹോദരന്‍ ജോഷിയുടെ കെഎല്‍ 13 വി 9573 നമ്ബര്‍ സ്വകാര്യ ഓട്ടോയുമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തീവെച്ച്‌ നശിപ്പിച്ചത്. ഈ മാസം ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ തീയും പുകയും ഉയരുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തുന്നത് കണ്ടത്. സഹോദരന്റെ ഓട്ടോറിക്ഷയുടെ സീറ്റുകള്‍ ഉള്‍പ്പെടെ കത്തുന്നത് വെള്ളമൊഴിച്ചതിനാല്‍ തീഅണഞ്ഞു ഭാഗികമായി കത്തി നശിച്ച നിലയിലായിരുന്നു.

പരാതിയില്‍ കേസെടുത്ത കണ്ണൂര്‍ പൊലീസ് ഡിവൈഎസ്‌പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ കണ്ണപുരം ഇന്‍സ്‌പെക്ടര്‍ കെ അനില്‍കുമാര്‍ എസ് ഐ വി ആര്‍ വിനീഷ് എസ് ഐ മനീഷ് സീനിയര്‍ സിപിഒ എം ബി രാജേഷ് എന്നിവരടങ്ങിയ സംഘം സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്ബറും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

കണ്ണപുരം ഇട്ടമ്മലിലെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നസീബിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങള്‍ തീവെച്ച്‌ നശിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങളും നശിപ്പിച്ചത് . ഈ കേസിലെ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് ഡിവൈഎസ്‌പി പി സദാനന്ദന്‍ പറഞ്ഞു