കണ്ണിനു താഴെയുള്ള കറുത്ത നിറമകറ്റാന്‍ ചില പൊടികൈകള്‍

കണ്ണിനു താഴെയുള്ള കറുത്ത നിറമകറ്റാന്‍ ചില പൊടികൈകള്‍

കണ്ണിനു താഴെയുള്ള കറുത്ത നിറമകറ്റാന്‍ പല വഴികളും പരീക്ഷിച്ച്‌ പരാജയപ്പെട്ടിരിക്കുകയാണോ? എങ്കില്‍ ഈസിയായി കണ്ണിനടിയിലെ കറുപ്പ് മാറ്റാം.തക്കാളി മഞ്ഞള്‍ നാരങ്ങയുടെ നീര് എന്നിവ ചേര്‍ത്ത മിശ്രിതം കണ്ണിനടിയില്‍ പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും.

കണ്ണ് തണിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കക്കരിക്ക കണ്ണിനു മുകളില്‍ വക്കുന്നത്. കണ്ണ് തണുപ്പിക്കാനും. കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. നറ്റൊരു എളുപ്പവഴിയാണ് ടീബാഗുകള്‍ തണുപ്പിച്ച്‌ കണ്ണിന് മുകളില്‍ വയ്ക്കുക എന്നത്. ഇത് കണ്ണിനടിയിലെ ചര്‍മ്മത്തെ കൂടുതല്‍ മൃതുവാക്കാന്‍ സഹായിക്കും. കോട്ടണ്‍ തുണിയില്‍ റോസ് വട്ടര്‍ നനച്ച്‌ കണ്ണിനടിയില്‍ വക്കുന്നതും നല്ലതാണ്.