ലൈഫ് മിഷനില്‍ അന്വേഷണം തുടരാന്‍ സിബിഐ; സരിത്തിന് നോട്ടീസ്, ശിവശങ്കര്‍, സ്വപ്ന എന്നിവരെയും ചോദ്യംചെയ്യും

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ (Life Mission) അന്വേഷണം തുടരാൻ സിബിഐ. കേസിൽ ഉൾപ്പെട്ടവരെ ചോദ്യം ചെയ്യും. സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് നോട്ടീസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറ ഓഫീസിൽ ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ പ്രതിയായ സന്തോഷ് ഈപ്പനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. യൂണിടാക് ഉടമയാണ് സന്തോഷ് ഈപ്പൻ. നിർമ്മാണ കരാർ നേടാൻ കോഴ കൊടുത്തു എന്ന് സന്തോഷ് ഈപ്പന്‍റെ മൊഴി ഉണ്ടായിരുന്നു. എം ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെയും ചോദ്യം ചെയ്യും. സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തുവെങ്കിലും അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.