കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ ഓഗസ്റ്റ് 20 മുതല്‍ 23 വരെ രാത്രി 11 മണി വരെ കോവിഡ് വാക്സിന്‍ ലഭിക്കും
kothamangalam dharmagiri hospital

എറണാകുളം ജില്ലയിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ നിലവിലെ വാക്സിനേഷന്‍ സമയത്തിനു പുറമെ വൈകിട്ട് 5 മണി മുതല് രാത്രി 11 മണി വരെ വാക്സിനേഷനു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി.
ആഗസ്റ്റ് 20 മുതല്‍ 23 വരെയാണ് പ്രത്യേക സൗകര്യമുണ്ടാവുക. സര്‍ക്കാര്‍ നിശ്ചയിച്ച 780 രൂപ നിരക്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്സിനേഷന്‍ സ്വീകരിക്കാം. 18 വയസ്സിനു മുകളില്‍ വാക്സിന്‍ ലഭ്യമാകാത്ത ആളുകള്‍ക്കും രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കാന്‍ സമയമായവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്ബര്‍: 7356200131