നിപ: മരിച്ച കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവായിരുന്നു, സ്ഥിരീകരിച്ച്‌ ആരോഗ്യമന്ത്രി, 3 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

നിപ: മരിച്ച കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവായിരുന്നു, സ്ഥിരീകരിച്ച്‌ ആരോഗ്യമന്ത്രി, 3 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: കോഴിക്കോട് 12 വയസ്സുകാരന്‍ മരിച്ചത് നിപ ബാധയേറ്റാണെന്ന് സ്ഥിരീകരിച്ച്‌ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്നലെ രാത്രി വൈകിയാണ് ഈ വിവരം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാമ്ബിളുകളും പോസിറ്റീവായിരുന്നു എന്നും മന്ത്രി വെക്തമാക്കി.

കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും രോഗലക്ഷണമില്ല. ആരോഗ്യവകുപ്പ് വകുപ്പ് തല യോഗം ചേരുകയും അടിയന്തിരമായി ആക്ഷന്‍ പ്ലാന്‍ എടുക്കുകയും ചെയ്തു എന്നും മന്ത്രി വ്യക്തമാക്കി.