നഗ്നനൃത്തം സംഘടിപ്പിച്ചു, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ, പിന്നാലെ 10 പേര്‍ പിടിയിൽ

നഗ്നനൃത്തം സംഘടിപ്പിച്ചു, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ, പിന്നാലെ 10 പേര്‍ പിടിയിൽ

ഹൈദരാബാദ് : നഗ്നനൃത്തം (Nude Dance) സംഘടിപ്പിച്ചതിന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിൽ 10 പേരെ അറസ്റ്റ് (Arrest) ചെയ്തു. ഉപ്പംഗല ഗ്രാമത്തിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ (Social Media) ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

നൃത്തത്തിന്റെ സംഘാടകരായ പത്തുപേരെയാണ് കൊറിംഗ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാണ് നൃത്തം സംഘടിപ്പിക്കപ്പെട്ടതെന്ന് അറിയില്ലെന്നും സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നുമാണ് പൊലീസ് പറ‌‌ഞ്ഞത്. ഏപ്രിൽ 14 നും 15നും ഇടയിൽ പുലര്‍ച്ചെ 3 മണിക്കാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം.