പഠിക്കാത്തതിന് ആറു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു ; പിതാവ് കസ്റ്റഡിയില്‍

കൊച്ചി : എറണാകുളം തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പിതാവ് സേവ്യര്‍ റോജനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പഠിക്കാത്തതിനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ ചൂരല്‍ കൊണ്ട് അടിയേറ്റ പാടുകള്‍ ആണ്. കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റി.
ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. വിദേശത്തേക്ക് പോകാന്‍ നീക്കം നടത്തിയിരുന്ന സേവ്യര്‍ കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് മര്‍ദനം കൂട്ടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.