ദുരൂഹ സാഹചര്യത്തിൽ പ്രവാസിയുടെ മരണം; പ്രതികളുമായി ബന്ധമുള്ള 7പേർ കസ്റ്റഡിയിൽ; അന്വേഷണം ഊർജിതം

ദുരൂഹ സാഹചര്യത്തിൽ പ്രവാസിയുടെ മരണം; പ്രതികളുമായി ബന്ധമുള്ള 7പേർ കസ്റ്റഡിയിൽ; അന്വേഷണം ഊർജിതം

മലപ്പുറം : പെരിന്തൽമണ്ണയിൽ പ്രവാസി (expatriate)ദുരൂഹ സാഹചര്യത്തിൽ മർദനമേറ്റ് മരിച്ച സംഭവത്തിൽ(mysterious death) ഏഴു പേർ കസ്റ്റഡിയിൽ(seven in custody). പ്രതികളുമായി ബന്ധമുള്ളവരാണ് ഇവർ.കേസിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മരിച്ച അഗളി സ്വദേശി അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചു മുങ്ങിയ യഹിയയെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾ മലപ്പുറം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്.

സ്വർണ്ണ കടത്തു സംഘം തന്നെയാണ് സംഭവത്തിന്‌ പിന്നിൽ എന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്