കോവിഡ്: സംസ്ഥാനത്ത് ഇന്ന് 28,900 പേര്‍ക്ക് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 2,47,791 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,900 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1876, കൊല്ലം 2400, പത്തനംതിട്ട 1029, ആലപ്പുഴ 1694, കോട്ടയം 2735, ഇടുക്കി 865, എറണാകുളം 2422, തൃശൂര്‍ 2696, പാലക്കാട് 2780, മലപ്പുറം 3317, കോഴിക്കോട് 3674, വയനാട് 955, കണ്ണൂര്‍ 1860, കാസര്‍ഗോഡ് 597 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,47,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,37,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.