നടൻ സിദ്ദീഖിന്റെ മകന്‍ ഷഹീൻ വിവാഹിതനാകുന്നു

ചലച്ചിത്ര താരം സിദ്ദീഖിന്റെ(Siddique) മകന്‍ ഷഹീൻ സിദ്ദീഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ക്യൂട്ട് ലുക്കിലുള്ള ഷഹീനെയും അമൃതയെയും ചിത്രങ്ങളിൽ കാണാം. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.