ഹലാൽ വിവാദ പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ
1.
കോഴിക്കോട് പാരഗൺ ഹോട്ടലുമായി ബന്ധപ്പെട്ട 'ഹലാൽ വിവാദം' ഫേസ്ബുക്ക് പോസ്റ്റ് ബിജെപി (BJP) സംസ്ഥാന വക്താവ് സന്ദീപ് വാര്യർ (Sandeep Warrier) പിൻവലിച്ചു. പോസ്റ്റിന് എതിരെ ബിജെപി നേതാക്കൾ രംഗത്തു വന്നത്തോടെ ആണ് നടപടി. പോസ്റ്റ് പിൻവലിക്കാൻ സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു.
തന്റെ പോസ്റ്റ് പാരഗൺ ഹോട്ടലിനു (Paragon Hotel) എതിരായ പ്രചാരണത്തിന് എതിരെ ആയിരുന്നു എന്ന് സന്ദീപ് വാര്യർ പറയുന്നു. പാർട്ടി നിലപാടിന് വിരുദ്ധം ആണ് പോസ്റ്റ് എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുന്നു. അച്ചടക്കമുള്ള പ്രവർത്തകൻ ആണ് താൻ എന്നും സന്ദീപ് വാര്യർ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.