സൗദിയില്‍ 1187 പേര്‍ക്ക് കൂടി കോവിഡ്; 1176 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ 1187 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.1176 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,24,584 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,05,003 ഉം ആയി.
രാജ്യത്തെ ആകെ മരണം 8,226 ആയി. കോവിഡ് ബാധിച്ചവരില്‍ നിലവില്‍ 11,355 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1395 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.26 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.