നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് നാടുവിട്ടു; പ്രവാസി യുവതിക്ക് ജയില്‍ശിക്ഷ

ദുബൈ: നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സ്വദേശത്തേക്ക് കടന്ന ഏഷ്യക്കാരിക്ക് ദുബൈയില്‍ ജയില്‍ശിക്ഷ. ദുബൈ ക്രിമിനല്‍ കോടതിയാണ് യുവതിയ്ക്ക് രണ്ടുമാസത്തെ ജയില്‍ശിക്ഷ വിധിച്ചത്.
പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെ മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ ആശുപത്രി വിടാന്‍ അനുവദിച്ചെങ്കിലും ആരോഗ്യനില മോശമായതിനാല്‍ കുഞ്ഞ് ഐസിയുവില്‍ തുടരുകയായിരുന്നു. യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇവര്‍ തിരികെ ആശുപത്രിയില്‍ വന്നു. എന്നാല്‍ തിരികെ പോകുമ്പോള്‍ കുഞ്ഞിനെ എടുത്തില്ല. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ യുവതി രാജ്യം വിട്ടതായി കണ്ടെത്തുകയായിരുന്നു.