രാജ് കുന്ദ്രയോടു പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും നടി ശില്‍പ ഷെട്ടി
മുംബൈ: ( 27.07.2021) കഴിഞ്ഞയാഴ്ച അറസ്റ്റിലായശേഷം വെള്ളിയാഴ്ച വൈകിട്ട് ആദ്യമായി മുംബൈയിലെ വസതിയിലേക്കു തെളിവെടുപ്പിനായി പൊലീസ് കൊണ്ടുവന്നപ്പോഴാണ് കുന്ദ്രയോടു ശില്‍പ ക്ഷോഭിച്ചത്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
കേസിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക നഷ്ടത്തെക്കുറിച്ചും ശില്‍പ സംസാരിച്ചെന്നാണു വിവരം. മൊബൈല്‍ ആപ്ലികേഷനുകള്‍ വഴി അശ്ലീല ഉള്ളടക്കം നിര്‍മിച്ചതിനും സ്ട്രീം ചെയ്തതിനുമാണു കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബംഗ്ലാവില്‍ തിരച്ചില്‍ നടത്തിയ പൊലീസ് ശില്‍പയില്‍ നിന്നു മൊഴിയെടുത്തു. അതേസമയം കേസില്‍ ശില്‍പയ്ക്കു പങ്കാളിത്തമുണ്ടെന്നതിന്റെ തെളിവുകള്‍ ഇതുവരെ കിട്ടിയില്ലെന്നാണു പൊലീസ് പറയുന്നത്.