'അനബെല്‍ സേതുപതി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
anabelle sethupathi

വിജയ് സേതുപതി-തപ്‌സിപന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഇവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് 'അനബെല്‍ സേതുപതി' എന്നാണ് പേരിട്ടിട്ടുള്ളത്. തപ്സിയും വിജയ് സേതുപതിയും തങ്ങളുടെ സമൂഹമാധ്യമത്തിലൂടെയാണ് ഹൊറര്‍ കോമഡി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറില്‍ സെപ്റ്റംബര്‍ 17-നാണ് ചിത്രത്തിന്റെ റിലീസ്. നവാഗതനായ ദീപക് സുന്ദര്‍രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടനും സംവിധായകനുമായ ആര്‍ സുന്ദര്‍രാജന്‍റെ മകനാണ് ദീപക്.
അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജയ്പൂരില്‍ പൂര്‍ത്തിയായത്. ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.