രാഘവ ലോറന്‍സ് നായകനാകുന്ന പുതിയ ചിത്രം 'ദുര്‍ഗ്ഗ': ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

നൃത്തസംവിധായകന്‍, നടന്‍, സംവിധായകന്‍, സംഗീതസംവിധായകന്‍, ഡാന്‍സര്‍ , പിന്നണി ഗായകന്‍ എന്നീ മേഖലകളില്‍ തന്റേതായ സ്ഥാനം നേടിയ ആളാണ് രാഘവ ലോറന്‍സ്. സിനിമയില്‍ നൃത്തസംവിധായകന്‍ ആയി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സിനിമകളിലെ മാറ്റ് മേഖലകളിലേക്ക് ചുവടുവെച്ചു. 2004ല്‍ മാസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ഇപ്പോള്‍ തമിഴില്‍ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ലോറന്‍സ്.
‘ദുര്‍ഗ്ഗ’ എന്നാണ് ചിത്രത്തിന്‍റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നര്‍മ്മത്തിനും ആക്ഷനും സെന്‍റിമെന്‍റ്‍സിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുക. സംവിധായകന്‍ ആരെന്നും മറ്റു താരങ്ങള്‍ ആരെന്നുമടക്കമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.