കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍: ജുഡീ ഷല്‍ അന്വേഷണത്തിനു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

കോല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീ ഷല്‍ അന്വേഷണത്തിനു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തീരുമാനം. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് മദന്‍ ബി. ലോകുറും കല്‍ക്കട്ട ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റീസ് ജ്യോതിര്‍മയി ഭട്ടാചാര്യയും അടങ്ങുന്ന രണ്ടംഗ അന്വേഷണസമിതിയെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ബിജെപിക്കെതിരെ പ്രതിപക്ഷ വിശാല സഖ്യമുണ്ടാക്കുന്നത് ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്ബാണ് മമത ബാനര്‍ജി അന്വേഷണം പ്രഖ്യാപിച്ചത്.
വിഷയത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനായുള്ള അന്വേഷണത്തിനു കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയാണു ലക്ഷ്യമെന്നു മമത പറഞ്ഞു.