ബയോഗ്യാസ് പ്ലാന്റിനകത്ത് 11 തലയോട്ടികളും 54 എല്ലുകളും! അമ്പരന്ന് പൊലീസ്

വാർധ: മഹാരാഷ്ട്രയിലെ വാർധയിലെ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാൻറിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികൾ കണ്ടെത്തി. 11 തലയോട്ടികളും 54 എല്ലുകളും പൊലിസ് കണ്ടെത്തി. നിയമ വിരുദ്ധമായി നടത്തിയ ഗർഭ ഛിദ്രങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടികൾ കണ്ടെത്തിയത്. ആശുപത്രിയിലെ ഡോക്ടറെയും നഴ്സിനെയും അറസ്റ്റ് ചെയ്തു. 13 കാരിയെ ഗർഭഛിദ്രം നടത്തിയ കേസിന്റെ അന്വേഷണമാണ് വൻ വഴിത്തിരിവിൽ എത്തിയത്.
മഹാരാഷ്ട്രയിലെ വാർധയിലുള്ള സ്വകാര്യ ആശുപത്രിയായ കദം ഹോസ്പിറ്റലിൽ ആണ് സംഭവം. വാർധയിലെ അർവി പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ളതാണ് ഈ സ്വകാര്യ ആശുപത്രി. ഇവിടെയുള്ള ബയോഗ്യാസ് പ്ലാന്‍റിൽ നിന്നാണ് ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടി പൊലീസ് കണ്ടെത്തിയത്.11 ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും 50ലേറെ എല്ലുകളുമാണ് പൊലീസ് പുറത്തെടുത്തത്.
ആശുപത്രിയിൽ നിയമവിരുധ ഗർഭഛിദ്രം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. പീഡിപ്പിച്ച യുവാവിന്‍റെ മാതാപിതാക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഈ ആശുപത്രിയിൽ വച്ച് ഗർഭഛിദ്രം നടത്തിയെന്നാണ് കേസ്.
ആശുപത്രിയിലെ ഡോക്ടറായ രേഖ കദമിനെയം ഒരു നഴ്സിനെയും ഈ സംഭവത്തിൽ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. ഇവർ മുൻപും പലവട്ടം നിയമവിരുധ ഗഭഛിദ്രം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ കിട്ടിയ മൃതദേഹാവശിഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ കൂടി പുറത്ത് വരുന്നതോടെ കേസിന്‍റെ വ്യാപ്തിയും കൂടിയേക്കും.