ആറുവയസുകാരന് മഡ് റെയ്സിങ് പരിശീലനം: കുട്ടിയുടെ അച്ഛനെതിരെ കേസ്

ആറുവയസുകാരന് മഡ് റെയ്സിങ് പരിശീലനം: കുട്ടിയുടെ അച്ഛനെതിരെ കേസ്

തൃശ്ശൂര്‍: ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങില്‍ (Mud Racing) പങ്കെടുക്കാന്‍ പരിശീലനം നല്‍കിയ അച്ഛനെതിരെ കേസെടുത്തു. തൃശ്ശൂർ (Thrissur) സ്വദേശി ഷാനവാസ് അബ്ദുള്ളക്ക് എതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്. അപകടകരമായ പരിശീലനത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചതിനാണ് കേസ്. ഞായറാഴ്ച്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകാർ സംഘടിപ്പിച്ച മഡ് റെയ്സിങ് പരിശീലനത്തിലാണ് കുട്ടിയെ അച്ഛന്‍ കൊണ്ടുവന്നത്. ടോയ് ബൈക്കാണ് ഉപയോഗിച്ചതെങ്കിലും പരിശീലനത്തിൽ മുതിർന്നവർക്കൊപ്പമാണ് കുട്ടി പങ്കെടുത്തത്.