തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം. അഞ്ചു പേര്‍ മരിച്ചു.

ചെന്നൈ: തമിഴ്നാട് ശ്രീവില്ലിപുത്തൂരിന് (Srivilliputhur Tamil Nadu) സമീപം പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ (Blast In Fireworks Unit) അഞ്ചുപേർ മരിച്ചു. ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ് സ്ഫോടനമുണ്ടായത്. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നി‍ർമാണശാലയുടെ കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.