പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: വിവരം പുറത്തു പറഞ്ഞാല്‍ തട്ടിക്കളയുമെന്ന് ഭീഷണി; കാര്‍ക്കളയില്‍ വാര്‍ഡ് കൗണ്‍സിലറുടെ ഇടപടലിലൂടെ പ്രതിയെ പിടികൂടി പൊലീസ്

കാര്‍ക്കള: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കാര്‍ക്കള ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്യു. ഗുല്‍വാടി സ്വദേശിയായ ഇമ്രാന്‍ (24 )യാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇമ്രാന്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ലീഗല്‍ ഓഫീസര്‍ പ്രഭാകര്‍ ആചാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇമ്രാനെതിരെ കേസെടുത്തത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ സമ്ബത്ത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ മധു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരയായ പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത കണ്ട രക്ഷിതാക്കള്‍ വിവരം കുട്ടിയോട് ചോദിച്ചിരുന്നെങ്കിലും ഭയം കാരണം ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ അംബികയെ വിവരം അറിയിച്ചു. തന്നെ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിവരം പുറത്തു പറഞ്ഞാല്‍ അപകടപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും അംബികയോട് കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് സംഭവം സാമുഹ്യ പ്രവര്‍ത്തകന്‍ യോഗീഷിനെ അറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ വിവരം കൈമാറുകയുമായിരുന്നു .
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് റൊണാള്‍ഡ് ഫുര്‍ടാഡോയുടെ നിര്‍ദ്ദേശപ്രകാരം, കുട്ടിയെ കുടുംബത്തിനും പുനരധിവാസ സൗകര്യം ഏര്‍പ്പെടുത്തി.