കളമശ്ശേരി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ലോറി ഡ്രൈവര്‍ മരിച്ചു.

കളമശ്ശേരി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ലോറി ഡ്രൈവര്‍ മരിച്ചു.

കളമശ്ശേരി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ലോറി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ഉദയന്‍ കുളങ്ങര സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ അപ്പോളോ ടയേഴ്‌സിന് സമീപത്തെ ദേശീയപാതക്കരികിലാണ് സംഭവം. ലോറി നിര്‍ത്തി പുറത്ത് നില്‍ക്കുമ്ബോള്‍ മണ്ണിടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുമ്ബോഴേക്കും ഇയാള്‍ മരിച്ചിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന വഴിയായതിനാല്‍ പൊലിസ് ഇവിടെ ബാരിക്കേഡ് കൊണ്ട് അടച്ചിട്ടുണ്ട്. മതില്‍ മുഴുവന്‍ കനത്ത മഴയില്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുകയാണ്. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പൊലിസ് ഇവിടെ നിര്‍ത്തിയിട്ട വാഹനങ്ങൾ മാറ്റിചു.