കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

എറണാകുളം(Ernakulam) കളമശ്ശേരിയില്‍ (Kalamasseri) ഉണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് ലോറി ഡ്രൈവര്‍ (Lorry driver) മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്
ലോറി നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയ ഉടന്‍ മണ്ണിടിയുകയായിരുന്നു. കളമശ്ശേരി കണ്ടെയ്‌നര്‍ റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്.
തങ്കരാജിനെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.