തിരുവനന്തപുരം നഗരത്തില്‍ തീ പിടിത്തം; ആക്രി ഗോഡൗണ്‍ കത്തിയമര്‍ന്നു

തിരുവനന്തപുരത്ത് പിആർഎസ് ആശുപത്രിക്ക് (PRS Hospital) സമീപത്തെ ആക്രി ഗോഡൗണില്‍ തീ പിടിത്തം. പൂന്തറ സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്. തീ പിടിത്തത്തെ തുടര്‍ന്ന് വലിയ പൊട്ടിത്തെറികളുണ്ടായത് ആശങ്ക നിറച്ചു. ഉച്ചയ്ക്ക് പതിനൊന്നരയോടെ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് സ്പാര്‍ക്കുണ്ടായി തീ ഗോഡൌണിലേക്ക് വന്നുവീഴുകയായിരുന്നെന്ന് സുല്‍ഫി പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഗോഡൗണിനെതിരെ നിരന്തരം പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നഗരസഭ പരാതികളില്‍ നടപടിയെടുക്കാത്തതാണ് അപകടം ഇത്രയ്ക്ക് രൂക്ഷമാക്കിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ അക്ഷയ്, സജയന്‍ വിവരമറിയിച്ചതിന് പിന്നാലെ ഫയര്‍ഫോഴ്സ് എത്തി ഗോഡൌണിലേക്ക് വെള്ളം പമ്പ് ചെയ്തു. തീ അണഞ്ഞെന്ന് കരുതി ഫയര്‍ഫോഴ്സ് പോയതിന് പിന്നാലെ തീ അതിശക്തമായി മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നെന്ന് ഗോഡൗണ്‍ ഉടമ സുല്‍ഫി പറഞ്ഞു.
ഇതേ തുടര്‍ന്ന് വീണ്ടും നാല് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം നേരത്തെ ശ്രമിത്തിന് ശേഷമാണ് തീ ഏതാണ്ട് നിയന്ത്രണ വിധേയമായാത്. 'രണ്ടാമതും തീ പടര്‍ന്നതോടെ ഗോഡൌണിന്‍റെ നാല് ഭാഗത്ത് നിന്നും ഫയർഫോഴ്സ് വെളളമൊഴിക്കുകയായിരുന്നു. മന്ത്രി ശിവൻകുട്ടി അപകട സ്ഥലം സന്ദര്‍ശിച്ചു.
ആക്രിക്കടയോട് ചേര്‍ന്ന് അഞ്ചോളം കടകളും തൊട്ടുപുറകിൽ ഒരു വീടുമുണ്ട്. സമീപത്തായി ഏതാണ്ട് അമ്പതോളം വീടുകളാണ് ഉള്ളത്. ഇത് ആശങ്ക ഏറെ വര്‍ദ്ധിപ്പിച്ചു.തീ പടര്‍ന്ന് പിടിക്കുമെന്ന ഭയം ഏറെ നേരെ ആശങ്ക നിറച്ചു. സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകളുണ്ടെന്നാണ് പ്രഥാമിക റിപ്പോര്‍ട്ട്.
ണ്ടാമതും തീ പടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സമീപത്തെ വൃക്ഷങ്ങള്‍ തീയുടെ കാഠിന്യത്താല്‍ കത്തിനശിച്ചു.
ഏതാണ്ട് രണ്ട് മണിക്കൂറോളം തീ ആളിപ്പടര്‍ന്നു. അതിനിടെ തീപിടിത്തമുണ്ടായ ആക്രിക്കടയ്ക്ക് എതിരെ നിരവധി തവണ പരാതി നല്‍കിയിരുന്നെന്ന് റെസിഡൻസ് അസോസിയേഷൻ ആരോപിച്ചുആക്രിക്കടയ്ക്ക് ലൈസന്‍സ് ഇല്ലെന്നും രാത്രിയില്‍ പലപ്പോഴും പല സാധനങ്ങളും ഇവിടെ ഇറക്കുകയും ഇവിടെ നിന്ന് കൊണ്ടുപോവുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ആക്രിക്കടയ്ക്ക് മുന്നിലെ റോഡിന്‍റെ ഇരുവശത്തും ആക്രി സാധാനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത് എപ്പോഴും അപകടത്തിന് കാരണമാകുന്നെന്നും ഇതിനെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.നഗരസഭ നേരത്തെ പരാതികളില്‍ നടപടിയെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ അപകടം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. അടുത്ത കാലത്തായി കേരളത്തിലുണ്ടാകുന്ന മൂന്നാമത്തെ ശക്തമായ തീപിടിത്തമാണ് ഇന്ന് തിരുവന്തപുരത്ത് ഉണ്ടായത്.