ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരളം; ചീഫ് സെക്രട്ടറി നാളെ ഗുജറാത്തില്‍, ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച

ദില്ലി: ഗുജറാത്ത് മോഡൽ വികസനം (Gujarat Model Development) പഠിക്കാൻ കേരളം. ചീഫ് സെക്രട്ടറി വി പി ജോയ് നാളെ ഗുജറാത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. വൻകിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്ബോർഡ് സിസ്റ്റമാണ് പഠിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഡാഷ് ബോർഡിനെ കുറിച്ചുള്ള നിർദ്ദേശം ഉയർന്നത്. ചീഫ് സെക്രടറി തല സമിതി റിപ്പോർട്ട് അടിയന്തരമായി മുഖ്യമന്ത്രിക്ക് നൽകും.