ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; പെെലറ്റ് മരിച്ചു.

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപം തകർന്നുവീണു. അപകടത്തിൽ പൈലറ്റ് മരിച്ചതായാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ഇന്ത്യാടുഡേറിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. സാം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേർട്ട് നാഷണൽ പാർക്ക് ഏരിയയിലാണ് വിമാനം തകർന്നതെന്ന് ജെയ്സാൽമീർ എസ്പി അജയ് സിങ്ങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ലോക്കൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും താനും അപകടസ്ഥലത്തേക്കുള്ള യാത്രയിലാണെന്നും എസ്പി അറിയിച്ചു.