കോഴിക്കോട് പൊലീസുദ്യോ​ഗസ്ഥർ വ്യാജബില്ലുകൾ നൽകി പണം തട്ടുന്നു; കടുത്ത നടപടിക്കൊരുങ്ങി ഡിസിപി

കോഴിക്കോട് പൊലീസുദ്യോ​ഗസ്ഥർ വ്യാജബില്ലുകൾ നൽകി പണം തട്ടുന്നു; കടുത്ത നടപടിക്കൊരുങ്ങി ഡിസിപി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പൊലീസുദ്യോ​ഗസ്ഥർ വ്യാജബില്ലുകൾ നൽകി യാത്രാപ്പടി തുക തട്ടുന്നതായി കണ്ടെത്തൽ. ഡിറ്റിപിയിൽ തയ്യാറാക്കിയ വ്യാജ ഹോട്ടൽ ബില്ലുകൾ വ്യാപകമായി നൽകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ഈ സാഹചര്യത്തിൽ ജിഎസ്ടി ബില്ലുകൾ സമർപ്പിക്കാൻ സേനാ അംഗങ്ങൾക്ക് ഡിസിപി  നിർദേശം നൽകി. കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ 
കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 23 നാണ് ഡിസിപി ആമോസ് മാമൻ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.