വിമാനത്തിൽ പൂച്ചയ്ക്കു മുലയൂട്ടി യുവതി; നാടകീയരംഗങ്ങൾ

വിമാനത്തിൽ പൂച്ചയ്ക്കു മുലയൂട്ടി യുവതി; നാടകീയരംഗങ്ങൾ

വിമാനത്തിലിരുന്ന് പൂച്ചയ്ക്ക് മുലയൂട്ടി യുവതി. പൂച്ചയെ കൂട്ടിലിടാന്‍ യുവതിയോടു ഫ്ലൈറ്റ് ജീവനക്കാർ പറഞ്ഞെങ്കിലും അനുസരിക്കാൻ അവർ തയ്യാറായില്ല. ന്യൂയോര്‍ക്കിലെ സിറാക്യുസ് നഗരത്തിലാണ് യുവതിയുടെ താമസം. അറ്റ്ലാന്‍റയിലേക്ക് പോകുന്ന ഡെല്‍റ്റ എയര്‍ലൈസില്‍വച്ചാണ് സംഭവം നടക്കുന്നത്. 

'13A എന്ന സീറ്റില്‍ ഒരാള്‍ പൂച്ചയ്ക്ക് മുലയൂട്ടുന്നു. ഫ്ലൈറ്റ് അധികൃതര്‍ പറഞ്ഞിട്ടും പൂച്ചയെ സുരക്ഷിതമായി വക്കുന്നില്ല' എയര്‍ക്രാഫ്റ്റ് ഇങ്ങനെ വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം കൂടുതല്‍ ഗൗരവത്തോടെ യുവതി തിരിച്ചറിഞ്ഞത്. കാഴ്ചയില്‍ ചെറിയ പ്രായമേ പൂച്ചയ്ക്കുള്ളു. അവരുടെ വസ്ത്രത്തിനുള്ളിലിരുന്ന് പൂച്ചയ്ക്ക് ശ്വാസം കിട്ടാത്ത അവസ്ഥയായിരുന്നു. അതേസമയം, വിമാനത്തില്‍ മുലയൂട്ടുന്നതില്‍ കുഴപ്പമില്ലെന്നും അത് ശ്രദ്ധിച്ചായിരിക്കണമെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.