പാഠഭാഗം തീരാതെ പരീക്ഷ; ഇടവേളകളില്ലാതെ സെമസ്റ്റർ എക്സാമുകൾ, പരീക്ഷ പരീക്ഷണമായി വിദ്യാർഥികൾ

കോവിഡ് കാരണം താളം തെറ്റിയ കോളേജ് സെമസ്റ്ററുകളെ നേർവഴിലാക്കാനുള്ള തത്രപ്പാടിലാണ് യൂണിവേഴ്സിറ്റികള്ക്കും കോളേജുകളും.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെമസ്റ്ററുകൾ ഒരെണ്ണം പോലും ഒഴിവാക്കി നൽകുകയോ ഓണ്ലൈനായി എക്സാം നടത്തുകയോ ചെയ്യാതെ കോവിഡിൽ നിന്നൊരല്പം ആശ്വാസം ലഭിച്ച സാഹചര്യത്തിൽ ഇടവേളകളില്ലാതെ വിദ്യാർഥികളിലേക്ക് അടിച്ചേല്പിക്കുകയാണ് യൂണിവേഴ്‌സിറ്റി ചെയ്തുകൊണ്ടിരിക്കുന്നത്. അവസാന വർഷ വിദ്യാർഥികൾ നിലവിൽ മൂന്നാം സെമസ്റ്ററും നാലാം സെമസ്റ്ററും ഇടവേള ലഭിക്കാതെ എഴുതേണ്ട അവസ്ഥയിലായി. ഇതേ അവസ്ഥ തന്നെയാണ് നിലവിലെ രണ്ടാം വർഷ വിദ്യാർഥികളുടെ അവസ്ഥ. വിദ്യാർഥികൾ ഹൈക്കോടതിയെ അടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതിനു നേരെ വിപരീത സാഹചര്യമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഓട്ടോണമസ് കോളേജുകളിൽ സംഭവിക്കുന്നത്. മറ്റു കോളേജുകൾ അപേക്ഷിച്ച് സെമസ്റ്റർ എക്‌സാമുകൾ നടന്നിട്ടുണ്ടെങ്കിലും നിലവിൽ പാഠഭാഗം പോലും തീർക്കാതെ പരീക്ഷ നടത്താനൊരുങ്ങുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഫാറൂഖ് കോളേജ്. മൂന്നാം സെമസ്റ്റർ അതിവേഗം എടുത്തു തീർത്തു എന്നു വരുത്തി ക്രിസ്മസ് അവധിയെ പഠന അവധിയായി മാറ്റിക്കൊണ്ട് പരീക്ഷ നടത്താൻ ഒരുങ്ങിയിരിക്കുകയാണ് ഫാറൂഖ് കോളേജ്.

 

പക്ഷെ പരീക്ഷ പ്രഖ്യാപിച്ചു എന്നല്ലാതെ പാഠഭാഗം എടുത്തു തീർക്കാൻ കോളേജിന് സാധിച്ചിട്ടില്ല. പകുതിയിലധികം മൊഡ്യുളുകൾ ചില ഡിപാർട്മെന്റിൽ ബാക്കി നിർത്തിക്കൊണ്ടാണ് പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ വിദ്യാർഥികളും വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയും രംഗത്ത് വന്ന്‌ പ്രധിഷേധം അറിയിച്ചിട്ടും അതൊന്നും മുഖവിലക്കെടുക്കാൻ കോളേജ് തയ്യാറായിട്ടില്ല. ഇതിൽ നിന്നുണ്ടാകുന്ന കൂട്ടതോൽവി വിദ്യാർഥികളുടെ ഭാവിയെ തന്നെയാണ് സാരമായി ബാധിക്കാൻ പോവുന്നതും.

കോവിഡ് കാരണം പകുതിയിലധികം ഭാഗവും ഓണ്ലൈനായി പഠിച്ചു കൊണ്ടാണ് ഈ സെമസ്റ്ററിനെ വിദ്യാർഥികൾ അഭിമുഖീകരിച്ചത്. പക്ഷെ ക്ലാസ്സുകൾ തുടങ്ങിയെങ്കിലും പാഠഭാഗം തീർക്കാൻ കോളേജിനായില്ല. ഇതേ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിദ്യാർഥികൾ ഒന്നാം സെമസ്റ്റർ എക്സാം എഴുതികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം സെമസ്റ്റർ എക്സാം വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്നത്. ക്രിസ്മസ് അവധിയിലടക്കം ക്ലാസുകൾ എടുത്തിട്ടും തീരാത്ത സാഹചര്യത്തിൽ ജനുവരി മൂന്നാം തിയ്യതി പരീക്ഷ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കോളേജ് അധികാരികൾ. ഇതിൽ നിന്നുണ്ടാവുന്ന കൂട്ടതോൽവിയുടെ ഉത്തരവാദിത്വം കോളേജിന് മാത്രമാണെന്ന് വിദ്യാർഥികൾ പറയുന്നു.