കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; അഞ്ചു യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ടര കിലോ സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും പൊലീസ് സ്വർണം പിടികൂടി. അഞ്ചു യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്.
ഈ അഞ്ച് യാത്രക്കാരെയും അവരെ കൂട്ടിക്കൊണ്ടു പോവാനെത്തിയ ഏഴ് പേരെയും പൊലീസ് പിടികൂടി. നാലു കാറുകളും പിടിച്ചെടുത്തു. കാലിൽ വച്ചുകെട്ടിയ നിലയിലും ലഗേജിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് പൊലീസ് സ്വർണം പിടിച്ചത്.