Covid 19 | ഇന്ത്യയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് മൂന്നു തവണ കോവിഡ് പിടിപെട്ടു; വിശദ പരിശോധനയ്ക്ക് സ്രവം അയച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് മൂന്ന് തവണ കോവിഡ് 19 ബാധിച്ചത് ആരോഗ്യ വിദഗ്ദ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. ഡല്‍ഹിയില്‍ നിന്നുള്ള 61 കാരിയായ ഡോക്ടര്‍, മുംബൈയില്‍ നിന്നുള്ള 26 കാരിയായ ഡോക്ടര്‍ എന്നിവര്‍ക്കാണ് മൂന്നു തവണ കോവിഡ് പിടിപെട്ടത്. രണ്ട് കേസുകളിലും സമാന സാഹചര്യങ്ങളുണ്ടായിരുന്നുവെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇവരുടെ പരിശോധന ഫലം ഏറെ കുറെ സമാനമായിരുന്നു.
ഡല്‍ഹിയിലെ 61കാരിയായ ഡോക്ടര്‍ക്ക് ആദ്യം 2020 ഓഗസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് 2021 ഏപ്രിലിലും മൂന്നാം തവണ 2021 മെയിലും കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍നിന്നുള്ള ഡോക്ടര്‍ ശ്രുതി ഹലാരിയ്ക്കും മൂന്നു തവണ കോവിഡ് പിടിപെട്ടു. 2020 ജൂണിലും 2021 മെയ് മാസത്തിലും ഒടുവില്‍ 2021 ജൂലൈയിലുമാണ് ഡോ. ശ്രുതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇരു ഡോക്ടര്‍മാരും രണ്ടു ഡോസ് വാക്സിനും എടുത്തതിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. Covid 19 | വാക്സിനെടുത്തിട്ടും രണ്ടു തവണ കോവിഡ് പിടിപെട്ടു; 26കാരിയായ ഡോക്ടര്‍ മൂന്ന് തവണ രോഗബാധിതയായി
കോവിഡ് ഡ്യൂട്ടി ചെയ്ത ഡോക്ടര്‍ക്ക് വാക്സിനെടുത്ത ശേഷം രണ്ടു തവണ കോവിഡ് ബാധിച്ചത് ആരോഗ്യമേഖലയെ ആശങ്കയിലാക്കി. മുംബൈയിലെ 26കാരിയായ ഡോക്ടര്‍ക്കാണ് വാക്സിനെടുത്ത ശേഷം രണ്ടു തവണ കോവിഡ് പിടിപെട്ടത്. ഒരു വര്‍ഷത്തിനിടെ ആകെ മൂന്നു തവണയാണ് ഇവര്‍ക്ക് കോവിഡ് പിടിപെട്ടത്. അതേസമയം വാക്സിനെടുത്ത ശേഷവും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ സാംപിള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജനിതക ശ്രേണീകരണത്തിന് സാംപിള്‍ അയച്ചു.
- ആസ്ട്രാ സെനേക്ക വാക്സിന്‍റെ വില്‍പന കുതിച്ചുയര്‍ന്നു; ഇപ്പോഴും അംഗീകാരം നല്‍കാതെ യു.എസ്
2020 ജൂണ്‍ 17നാണ് ഡോക്ടര്‍ക്ക് ആദ്യമായി കോവിഡ് പിടിപെട്ടത്. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ രോഗമുക്തി നേടി. മുംബൈയിലെ കോവിഡ് സെന്‍ററില്‍ ജോലി ചെയ്യുമ്ബോഴാണ് ആദ്യം രോഗം പിടിപെട്ടത്. അതിനിടെ ഈ വര്‍ഷം ആദ്യം തന്നെ രണ്ടു ഡോസ് വാക്സിനും ഡോക്ടര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ വീണ്ടും കോവിഡ് ബാധിക്കുകയായിരുന്നു. വാക്സിന്‍ സ്വീകരിച്ചതുകൊണ്ട് തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ ഡോക്ടര്‍ കോവിഡിനെ അതിജീവിച്ചു. എന്നാല്‍ ജൂലൈ ആദ്യം വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടറും ആരോഗ്യവിദഗ്ദ്ധരും ആശയ കുഴപ്പത്തിലായി.
എങ്ങനെയാണ് മൂന്നു തവണ കോവിഡ് ബാധിച്ചത് എന്നതിനെക്കുറിച്ച് വിശദമായ പരിശോധന ആരോഗ്യവകുപ്പ് തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. ഏതെങ്കിലും പുതിയ കോവിഡ് വകഭേദമാണോ രോഗത്തിന് കാരണമെന്ന് പരിശോധിക്കുന്നുണ്ട്. രോഗപ്രതിരോധശേഷിയിലെ അപര്യാപ്തതയോ തെറ്റായ കോവിഡ് പരിശോധനാഫലമോ കാരണവും ഇങ്ങനെ സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതേക്കുറിച്ചാണ് ഇപ്പോള്‍ വിശദമായി പരിശോധിക്കുന്നത്.
മൂന്നാമത്തെ തവണ നേരിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധന ഫലം വന്നപ്പോള്‍ ഡോക്ടര്‍ ഞെട്ടി, പോസിറ്റീവായിരുന്നു. ഇതേക്കുറിച്ച് അവരുടെ സീനിയര്‍ ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോള്‍, അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കൂടി നിര്‍ദേശം അനുസരിച്ച് വിശദ പരിശോധനയ്ക്ക് സാംപിള്‍ അയച്ചിരിക്കുന്നത്.