വർക്കലയിൽ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തക വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു.വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സ് സരിത(46) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. വര്‍ക്കല സ്വദേശിനിയാണ്.
ഇന്ന് രാവിലെയാണ് സംഭവം. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പരിശോധനയിലൂടെ മാത്രമേ മറ്റു രോഗങ്ങള്‍ കാരണമാണോ മരണം സംഭവിച്ചത് എന്ന കാര്യം വ്യക്തമാകുകയുള്ളൂ.
കല്ലറ സിഎഫ്‌എല്‍ടിസിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.