ഗുണ്ടാ നിയമം: കളക്ടർമാരുടെ ഉത്തരവ് വൈകുന്നു, മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

ഗുണ്ടാ നിയമം: കളക്ടർമാരുടെ ഉത്തരവ് വൈകുന്നു, മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

തിരുവനന്തപുരം: ഗുണ്ടാ നിയമവുമായി ബന്ധപ്പെട്ട നടപടി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. പൊലീസ് റിപ്പോർട്ട് നൽകിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം. ഡി ജി പി അനിൽ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഇന്നാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.