ബി.ജെ.പി നേതാവ് കെ.ജി മാരാരുടെ സ്മൃതികുടീരത്തില്‍ നായയുടെ ജഡം കത്തിച്ച നിലയില്‍
k g maarar

കണ്ണൂര്‍: അന്തരിച്ച ബിജെപി നേതാവ് കെ ജി മാരാരുടെ കണ്ണൂര്‍ പയ്യാമ്ബലത്തെ സ്മൃതി കുടീരത്തിന് സമീപം നായയെ കത്തിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിനുപിന്നില്‍ സാമൂഹികവിരുദ്ധരാണെന്ന് ബി.ജെ.പി ആരോപിച്ചു.
സ്മാരകത്തിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ചത്തുകിടന്ന നായയെ സ്മൃതിമന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടിയിട്ട് കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി പൊലിസിനെ സമീപിക്കാനൊരുങ്ങുകയാണ്.