കാറിൽ മാന്തിയെന്നാരോപണം; അയൽവാസിയുടെ വെടിയേറ്റ വളർത്ത് പൂച്ചയ്ക്ക് ഗുരുതര പരിക്ക്

ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിൽ അയൽവാസിയുടെ വെടിയേറ്റ് വളർത്ത് പൂച്ചയ്ക്ക് (Cat) ഗുരുതര പരിക്ക് (Injured). നീണ്ടൂർ സ്വദേശികളായ തോമസ്- - മോണിക്കാ ദമ്പതികളുടെ പൂച്ചയ്ക്കാണ് വെടിയേറ്റത്. തന്റെ കാറിൽ പൂച്ച മാന്തിയെന്നാരോപിച്ച് അയൽവാസി അവറാൻ തോക്ക് കൊണ്ട് വെടിവച്ചെന്നാണ് പരാതി. പൂച്ചയുടെ വയർ ഭാഗത്താണ് വെടിയേറ്റത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പൂച്ചയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട പുറത്തെടുത്തത്. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.