കെഎസ്ആർടിസി ജീവനക്കാർക്ക് ഇത് ദുരിതകാലത്തെ വിഷു; ശമ്പളമില്ല; റിലേ സത്യഗ്രഹവുമായി സിഐടിയു

തിരുവനന്തപുരം: കെ എസ് ആർ ടി സി(ksrtc) ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളമില്ലാത്ത (salary)വിഷു(vishu).ഏപ്രില്‍ മാസം പകുതി പിന്നിടുമ്പോഴും ശമ്പള വിതരണം നീളുകയാണ്.30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. 84 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്.ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ എസ് ആര്‍ ടി സി.
ഭരണാനുകൂല സംഘടനയടക്കം കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ചീഫ് ഓഫീസിനു മുന്നില്‍ സിഐടിയു യൂണിയന്‍റെ അനിശ്ചിതകാല റിലേ സത്യഗ്രഹം ഇന്നും തുടരും. ഈ മാസം 28ന് സൂചന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫ് ഇന്ന് രാവിലെ 11 മണിക്ക് സമര തീയതി പ്രഖ്യാപിക്കും.28 ന് പണിമുടക്കുമെന്ന് ബിഎംഎസിന്‍റെ യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്