കൊറോണ : രാജ്യത്ത് 42,766 പുതിയ രോഗികള്‍; രോഗമുക്തി നിരക്കിലും വര്‍ദ്ധനവ്

covid india

കൊറോണ : രാജ്യത്ത് 42,766 പുതിയ രോഗികള്‍; രോഗമുക്തി നിരക്കിലും വര്‍ദ്ധനവ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,766 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 29,682 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ രോഗവ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 38,091 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,21,38,092 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,10,048 പേരാണ് വിവിധ ഇടങ്ങളില്‍ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

അതിനിടെ രാജ്യത്ത് വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 66.89 കോടി ഡോസ് വാകിസ്ന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1.56 കോടി വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യും. നിലവില്‍ 4.37 കോടി വാക്‌സിന്‍ സംസ്ഥാനങ്ങളില്‍ സ്‌റ്റോക്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 308 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,40,533 ആയി