എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡ് നഷ്ടമായോ? ഇനി ഒറ്റ ഫോണ്‍ കോളിലൂടെ കാര്യം നടക്കും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാര്‍ഡ് നഷ്ടമാകുകയോ നശിക്കുകയോ ചെയ്തോ? ഉടന്‍ തന്നെ ഇനി ബാങ്കിെന്റ ബ്രാഞ്ചിലേക്ക് ഓടണ്ട. ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാനും പുതിയതിന് അപേക്ഷിക്കാനും ഐ.വി.ആര്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇേപ്പാള്‍ എസ്.ബി.ഐ.
രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറിലൂടെ േടാള്‍ ഫ്രീ ഹെല്പ്പ്ലൈന് നമ്ബറിലേക്ക് വിളിച്ചാല്‍ ഇൗ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും. 1800 112 211 അല്ലെങ്കില്‍ 1800 425 3800 എന്നീ ടോള്‍ ഫ്രീ നമ്ബറിലൂടെയാണ് എസ്.ബി.ഐ ഉപേഭാക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുക.
എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡ് എങ്ങനെ ബ്ലോക്ക് ചെയ്യാം?
1. 1800 112 211 or 1800 425 3800 എന്നീ നമ്ബറുകളിലേക്ക് രജിസ്റ്റര്‍ ചെയ്ത മൊൈബല്‍ നമ്ബറില്‍നിന്ന് വിളിക്കുക
2. കാര്‍ഡ് ബ്ലോക്ക് ചെയ്യാനായി പൂജ്യം അമര്‍ത്തണം
3. എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ രണ്ടു തരത്തിലാണ് ബാങ്ക് സേവനം ഒരുക്കിയിരിക്കുന്നത്. 'ഒന്ന്' അമര്‍ത്തിയാല്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറും ഡെബിറ്റ് കാര്‍ഡ് നമ്ബറും ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാം. 'രണ്ട്' അമര്‍ത്തിയാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറും ബാങ്ക് അക്കൗണ്ട് നമ്ബറും ഉപയോഗിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാം.
4. ഒന്നില്‍ അമര്‍ത്തിയാണ് നിങ്ങള്‍ മുന്നോട്ടുപോയതെങ്കില്‍ ഡെബിറ്റ് കാര്‍ഡിലെ അവസാന അഞ്ചക്കം അമര്‍ത്തിയ ശേഷം സ്ഥിരീകരണത്തിനായി 'ഒന്ന്' അമര്‍ത്തണം. 'രണ്ടി'ല്‍ അമര്‍ത്തിയാണ് മുന്നോട്ട് പോയതെങ്കില്‍ അക്കൗണ്ട് നമ്ബറിെന്റ അവസാന അഞ്ചക്കം അമര്‍ത്തിയ ശേഷം സ്ഥിരീകരണം നല്‍കാം.
5. ഇതോടെ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആകും. സ്ഥിരീകരണത്തിനായി എസ്.എം.എസും ലഭിക്കും.
പുതിയ ഡെബിറ്റ് കാര്‍ഡിന് അപേക്ഷിക്കാന്‍
1. ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ചശേഷം 'ഒന്ന്' അമര്‍ത്തണം.
2. ജനനത്തീയതി നല്‍കി മുന്നോട്ടുപോകാം
3. പുതിയ കാര്‍ഡിനായി ഒന്ന് അമര്‍ത്തി ഉറപ്പിക്കുകയോ റദ്ദാക്കുന്നതിന് രണ്ട് അമര്‍ത്തുകയോ ചെയ്യാം
4. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത നമ്ബറില്‍ എസ്.എം.എസ് ലഭിക്കും. പുതിയ കാര്‍ഡിെന്റ ഫീസ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഈടാക്കും. പുതിയ ഡെബിറ്റ് കാര്‍ഡ് ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയക്കുകയും ചെയ്യും.