സുരേഷ് ഗോപിക്ക് കൊറോണ സ്ഥിരീകരിച്ചു

സുരേഷ് ഗോപിക്ക് കൊറോണ സ്ഥിരീകരിച്ചു

തൃശൂർ; രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെറിയ പനിയുണ്ടെങ്കിലും താൻ പൂർണ ആരോഗ്യവാനാണെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് താരം മുന്നറിയിപ്പ് നൽകി. എല്ലാവരും സാമൂഹിക അകലം പാലിക്കുകയും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമാക്കാനുള്ള മനസ്സുണ്ടാവുകയും ചെയ്യണമെന്നും അദ്ദേഹം കുറിച്ചു.

നേരത്തെ മിസോറാം മുൻ ഗവർണറും ബിജെപി മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി അദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശനമായി ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.