വിഷു കൈനീട്ട വിവാദം; വിമർശിക്കുന്നവർ ദ്രോഹികൾ;കാൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല-സുരേഷ് ​ഗോപി

വിഷു കൈനീട്ട വിവാദം; വിമർശിക്കുന്നവർ ദ്രോഹികൾ;കാൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല-സുരേഷ് ​ഗോപി

തിരുവനന്തപുരം: വിഷുക്കൈനീട്ട (vishu)വിവാദത്തിൽ വിമർശകർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ​ഗോപി(suresh gopi). തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്. വിമർശകരെ ആര് നോക്കുന്നു. അവരോട് പോകാൻ പറ. സുരേഷ് ​ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നിർബന്ധപൂർവ്വം ചെയ്യാനും പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ തെളിയിക്കാൻ വിമർശകർക്ക് വെല്ലുവിളിയും ഉണ്ട്. സുരേഷ് ​ഗോപിയിൽ നിന്ന് വിഷുക്കൈ നീട്ടം വാങ്ങിയവർ കാൽ തൊട്ട് വന്ദിക്കുന്നത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. ഭക്തർക്ക് കൊടുക്കാനായി സുരേഷ് ​ഗോപി വടക്കുംനാഥ ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിക്ക് പണം നൽകിയതും വിവാദമായിരുന്നു

തൃശ്ശൂരിൽ കർഷകരെ ഇറക്കി വിട്ടതിനു പിന്നിൽ രാഷ്ട്രീയക്കാർ ആണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കാർഷിക നിയമം ശക്തമായി തിരിച്ചു വരും
കർഷകർ തന്നെ അത് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.