സൈകോവ് -ഡി വാക്‌സീന്‍ അടുത്തമാസത്തോടെ വിപണിയില്‍

zycov d

സൈകോവ് -ഡി വാക്‌സീന്‍ അടുത്തമാസത്തോടെ വിപണിയില്‍

സൈകോവ് - ഡി വാക്സീന്‍ സെപ്തംബര്‍ മുതല്‍ വിപണിയിലെത്തിത്തുടങ്ങും.സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്ബനി വികസിപ്പിച്ച ഡി എന്‍ എ വാക്സീന്‍ ആയ സൈകോവ്-ഡി വാക്സീന്‍ പന്ത്രണ്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്ന വിദ​ഗധ സമിതി ശുപാര്‍ശ ഡ്ര​ഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അം​ഗീകരിച്ചിരുന്നു.

ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. 66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകള്‍ നിര്‍മ്മിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.