രാഹുല്‍ അലഞ്ഞു നടക്കുന്ന കാളയെന്നു കേന്ദ്രമന്ത്രി: വിമര്‍ശനവുമായി കോണ്‍​ഗ്രസ്

raosaheb danve

രാഹുല്‍ അലഞ്ഞു നടക്കുന്ന കാളയെന്നു കേന്ദ്രമന്ത്രി: വിമര്‍ശനവുമായി കോണ്‍​ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാളയെന്ന് അധിക്ഷേപിച്ച്‌ കേന്ദ്ര മന്ത്രി.ഹാരാഷ്ട്രയിലെ ഒരു റാലി അഭിസംബോധന ചെയ്തു സംസാരിച്ച കേന്ദ്രമന്ത്രി റാവുസാഹെബ് ദന്‍വെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍​ഗ്രസ് രം​ഗത്തെത്തി.

'രാഹുല്‍ ഗാന്ധിയെക്കൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല. അദ്ദേഹം ഒരു കാളയെപ്പോലെയാണ്. അദ്ദേഹം എല്ലായിടത്തും അലഞ്ഞു നടക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി ലോക്‌സഭയില്‍ ഇത് കാണുന്നു'- ദന്‍വെ റാലിയില്‍ പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ അപമര്യാദയാണെന്നും ഞെട്ടിക്കുന്നതാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഈ വാക്കുകള്‍ അദ്ദേഹമിരിക്കുന്ന പദവിക്കു ചേരുന്നതല്ലെന്നും മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.