ആനന്ദ മഹീന്ദ്രക്കും ബൈജു രവീന്ദ്രനും പിന്നാലെ രന്‍ജോയ് ദത്ത; നീരജ് ചോപ്രയ്ക്ക് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ന്യൂദല്‍ഹി: ഭാരതത്തിന് ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടി ടോക്കിയോയില്‍ ചരിത്രം ശൃഷ്ടിച്ച നീരജ് ചോപ്രയ്ക്കുള്ള സമ്മാന പ്രവാഹങ്ങള്‍ തുടരുന്നു. താരത്തിന് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്രയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. 'അഭിനിവേശം, കഠിനാധ്വാനം, എന്നിവയാല്‍ നേട്ടം കൊയ്യാമെന്ന് നിങ്ങള്‍ കാണിച്ചുതന്നു. താങ്ങള്‍ വരാനിരിക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് പ്രചോദനമാകുമെന്ന് നീരജിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഇന്‍ഡിഗോ സി.ഇ.ഒ. രന്‍ജോയ് ദത്ത പറഞ്ഞു.
മഹേന്ദ്ര എക്‌സ്യൂവി700 വഹാനം നീരജിന് നല്‍കാമെന്ന് ആനന്ദ മഹീന്ദ്ര വാഗ്ദനം ചെയ്തിരുന്നു. നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപയും മീരാഭായ് ചാനു, രവി കുമാര്‍ ദഹിയ, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, പിവി സിന്ധു, ബജ്‌റംഗ് പുനിയ എന്നിവര്‍ക്ക് ഓരോ കോടി വീതവും പ്രഖ്യാപിച്ചുകൊണ്ട് ബൈജുസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ മുന്നോട്ട് വന്നിരുന്നു.
ഇതിനു പുറമെ സ്വപ്ന നേട്ടം കൈവരിച്ച നീരജീന് കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും യാത്രാ പാസ് അനുവദിച്ചിരുന്നു. ആജീവനാന്തം ഏത് സംസ്ഥാനത്തെയും ബസുകളില്‍ യാത്ര ചെയ്യാനുള്ള പാസാണിത്. ബിസിസിഐ, ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിങ്‌സും താരത്തിന് ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.