മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയുടെ സഹോദരിക്കും ഭർത്താവിനും പങ്കെന്ന് മുത്തച്ഛൻ; നിഷേധിച്ച് സഹോദരി

പാലക്കാട്: കുട്ടി ഉണ്ടെന്ന് കാമുകൻ (lover)അറിയാതിരിക്കാൻ മൂന്നു വയസ്സുകാരനെ അമ്മ(mother) കൊലപ്പെടുത്തിയ (murdered)സംഭവത്തിൽ കൂടുതൽ ആരോപണൺവുമായി മരിച്ച കുട്ടിയുടെ മുത്തച്ഛൻ . കുട്ടിയുടെ ഉമ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നാണ് മുത്തച്ഛൻ ഇബ്രാഹിം പറയുന്നത്. കുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ട്. കുട്ടിയുടെെ ഉമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ട്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും മുത്തച്ഛൻ ഇബ്രാഹിം പറയുന്നു.
കുട്ടിയുടെ മുത്തച്ഛന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രതിയുടെ സഹോദരി ആജിറ പറഞ്ഞു. കുട്ടി ചലനമറ്റ് കിടക്കുമ്പോൾ പ്രതിയായ ഉമ്മ ഒന്നുമറിയാത്ത പോലെ പെരുമാറി. മകൻ രാവിലെ എഴുനേറ്റിട്ട് വീണ്ടും കിടന്നെന്ന് പ്രതിയായ ആസിയ പറഞ്ഞു. മകനെ വളർത്താൻ താത്പര്യമില്ലെങ്കിൽ താൻ വളർത്തുമായിരുന്നു. കുഞ്ഞിനെ കൊന്നുകളയരുതായിരുന്നുവെന്നും ആസിയ പറഞ്ഞു.
കാമുകനൊപ്പം പോകാനാണ് ആസിയ മകനെ കൊന്നതെന്നും സഹോദരി പറഞ്ഞു