പെരുമ്പാവൂരിൽ നിർത്തിയിട്ട തടിലോറിയിൽ ബൈക്കിടിച്ച് രണ്ട് മരണം

പെരുമ്പാവൂരിൽ നിർത്തിയിട്ട തടിലോറിയിൽ ബൈക്കിടിച്ച് രണ്ട് മരണം

കൊച്ചി: എറണാകുളം പെരുമ്പാവൂർ പുല്ലുവഴി എംസി റോഡരികിൽ പാർക്ക് ചെയ്തിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ പെരുമ്പാവൂർ സ്വദേശികൾ അജിത്, വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.