ദിലീപിന് നിർണായകം; ബാലചന്ദ്രകുമാർ കുടുതൽ വെളിപ്പെടുത്തുമോ? കോടതിയിൽ ഇന്ന് രഹസ്യമൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസ് (Actress Attack Case) അട്ടിമറിക്കാൻ എട്ടാം പ്രതിയായ ദിലീപ് (Actor Dileep) നടത്തിയ ഇടപെടലുകൾ സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ (Balachandra Kumar) രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് മൊഴിയെടുക്കുന്നത്. കേസിൽ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുളള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താൽ ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം.