സൗദി അറേബ്യയിലും ഒമിക്രോൺ വകഭേദം കണ്ടെത്തി

സൗദിയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ പൗരനാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു
നേരത്തെ ജപ്പാനിലും ബ്രസീലിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ രാജ്യത്ത് എത്തിയ നമീബിയന്‍ നയതന്ത്രജ്ഞനാണ് ജപ്പാനില്‍ രോഗം സ്ഥിരീകരിച്ചത്. ആദ്യ കേസ് സ്ഥിരീകരിച്ചതിന് പിന്നാലെ ജപ്പാന്‍ അതിര്‍ത്തികള്‍ അടച്ചു. വിദേശ സന്ദര്‍ശകര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനകം 6 ലക്ഷത്തിലധികം കൊവിഡ് മരണങ്ങള്‍ പിന്നിട്ട ബ്രസീലില്‍, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരിലാണ് വകഭേദം സ്ഥിരീകരിച്ചത്. ദമ്ബതികളായ 41 വയസുള്ള പുരുഷനും 37 കാരിയായ സ്ത്രീയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നവംബര്‍ 23 ന് ബ്രസീലിലെത്തിയ ഇവര്‍ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുമടങ്ങുന്നതിനായി നവംബര്‍ 25 ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലാറ്റിനമേരിക്കയില്‍ ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമായി ബ്രസീല്‍.
ഫ്രാന്‍സില്‍ വിദൂര ദ്വീപ് പ്രദേശമായ റീയൂണിയനിലും ആദ്യ കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 20 ന് ദക്ഷിണാഫ്രിക്കയിലെ മൊസാംബിക്കില്‍ നിന്നും റീയൂണിയനിലേക്ക് മടങ്ങിയെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് അധികൃതര്‍ അറിയിച്ചു.