വിദേശ പിചില്‍ ആദ്യ സെഞ്ചുറിയുമായി രോഹിത്; ഇന്‍ഡ്യക്ക് 100 റണ്‍സ് ലീഡ്
rohit sharma

ഓവല്‍: ( 04.09.2021) ഇന്‍ഡ്യ-ഇന്‍ഗ്ലന്‍ഡ് നാലാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയുമയി ഇന്‍ഡ്യന്‍ ഓപെണര്‍ രോഹിത് ശര്‍മ. ടെസ്റ്റില്‍ വിദേശത്തെ രോഹിത് ശര്‍മയുടെ ആദ്യ സെഞ്ചുറിയാണിത്. രോഹിതിന്റെ സെഞ്ച്വറി മികവിലും ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ മൂന്നാം ദിനം ചായക്ക് പിരിയുമ്ബോള്‍ ഒരു വികെറ്റ് നഷ്ടത്തില്‍ ഇന്‍ഡ്യ 199 റണ്‍സ് എടുത്തിട്ടുണ്ട്.
രോഹിത് (103*), പൂജാര (48) എന്നിവരാണ് ക്രീസില്‍. 46 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വികെറ്റാണ് ഇന്‍ഡ്യക്ക് മൂന്നാം ദിനം നഷ്ടമായത്. ഒമ്ബത് വികെറ്റ് ശേഷിക്കെ ഇന്‍ഡ്യ ഇപ്പോള്‍ 100 റണ്‍സിന്‍റെ ലീഡുണ്ട്.
മൊയീന്‍ അലിയെ സിക്സിന് പറത്തിയാണ് താരം തന്‍റെ വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത്. രോഹിത്തിന്‍റെ ഒമ്ബതാം ടെസ്റ്റ് സെഞ്ചുറിയാണിത്. രാഹുലിന് പിന്നാലെ വന്ന പൂജ ക്രീസിലെത്തിയ പാടെ ആക്രമിച്ചു കളിച്ചു. ആദ്യ 50 റണ്‍സ് എടുക്കാന്‍ 145 പന്തുകള്‍ നേരിട്ട രോഹിത് രണ്ടാമത്തെ 50 റണ്‍സ് എടുക്കാന്‍ 59 പന്തുകള്‍ മാത്രമാണെടുത്തത്.
മൂന്നാം ദിനം തുടക്കത്തില്‍ റോറി ബേണ്‍സ് രോഹിതിനെ കൈവിട്ടതും ഇന്‍ഡ്യക്ക് അനുഗ്രഹമായി. രണ്ടാം വികെറ്റില്‍ രോഹിത്-പൂജാര സഖ്യം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ഇന്‍ഡ്യയുടെ ലീഡ് 100 കടന്നത്.